കല്പറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നഗര, ഗ്രാമ മേഖലകളിലെല്ലാം വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അന്തര്‍സംസ്ഥാന, ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസുകളും ഏതാനും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിൽ ഇറങ്ങിയത്.
ഓട്ടോ, ടാക്സി വാഹനങ്ങളും സർവിസ് നടത്തിയില്ല. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണുകളില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും യാത്രയുടെ ആവശ്യകത ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു. ജില്ല വഴി സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകളും കല്‍പറ്റയടക്കമുള്ള സ്ഥലങ്ങളില്‍ അല്പസമയം പ്രവർത്തകർ തടഞ്ഞിട്ടു.
അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൽപറ്റയിൽ ഉൾപ്പെടെ പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറവായിരുന്നു. പല ഓഫിസുകളും ഹർത്താൽ അനുകൂലികൾ പൂട്ടിച്ചു. രാവിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ജില്ല ആസ്ഥാനമായ കല്പറ്റയില് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു.
2019ലെ മന്ത്രിസഭ തീരുമാനമാണ് പിന്നീട് സുപ്രീംകോടതി വിധി ആയി വന്നതെന്നും നാളിതുവരെയായി വന്നിട്ടുള്ള വിവിധ വിജ്ഞാപനങ്ങളിലും ഓര്‍ഡറുകളിലും ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന്മാര് തോന്നുംപോലെ റിപ്പോര്‍ട്ടുകള്‍ അയക്കുന്നത് നിയന്ത്രിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് റസാഖ് കല്പറ്റ അധ്യക്ഷത വഹിച്ചു.
പി.പി. ആലി, ടി.ജെ.ഐസക്, കെ.വി. പോക്കര്‍ഹാജി, സി. മൊയ്തീന്‍കുട്ടി, സി. ജയപ്രസാദ്, എ.പി. ഹമീദ്, ഗിരീഷ് കല്പറ്റ, അലവി വടക്കെതില്‍, എസ്. മണി, കെ.കെ. മുത്തലിബ് എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ 21ന് രാഹുല്‍ഗാന്ധി എം.പി നേതൃത്വം നല്കുന്ന വയനാട് സംരക്ഷണറാലി നടത്താനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സമരങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാനാണ് യു.ഡി.എഫ് തീരുമാനം.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ഏറ്റവുമധികം ബാധിക്കുന്ന സുല്‍ത്താന്‍ബത്തേരി ടൗണും ഹര്‍ത്താല്‍ ദിനത്തില്‍ നിശ്ചലമായിരുന്നു.
മാനന്തവാടി: ഹർത്താൽ മാനന്തവാടി താലൂക്കിലും പൂർണമായിരുന്നു. മാനന്തവാടി ഉൾപ്പെടെ പ്രധാന പട്ടണങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അത്യാവശ്യം ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ഭൂരിഭാഗം സർക്കാർ ഓഫിസുകളും അടഞ്ഞുകിടന്നു.
ചുരുക്കം ചില ഓഫിസുകളിൽ ഏതാനും ജീവനക്കാർ എത്തിയെങ്കിലും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഹർത്താൽ അനുകൂലികൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. പനമരത്തും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. മേപ്പാടിയിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു വാഹന ഗതാഗതമുണ്ടായില്ല. ഇരു ചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞു.
വൈത്തിരി: ദേശീയപാതയിൽ ജില്ല കവാടമായ ലക്കിടിയിലും ചുണ്ടയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. വൈത്തിരിയിൽ തുറന്ന കടകളും ഹോട്ടലുകളും മണിക്കൂറുകൾക്കകം അടച്ചുപൂട്ടി. ദീർഘദൂര സൂപ്പർഫാസ്റ്റ് ബസുകൾ മാത്രം സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.