പുൽപള്ളി: പഞ്ചായത്തിലെ കാപ്പിക്കുന്നിനടുത്ത പുതിയിടം കാട്ടുനായ്ക്ക കോളനിയിൽ വീടുപണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതായി പരാതി. നാലു വർഷം മുമ്പ് നിർമാണം ആരംഭിച്ച വീടിന്റെ പണി കരാറുകാരൻ പൂർത്തിയാക്കാത്തിനാൽ കോളനിവാസിയായ ബൈരനും കുടുംബവും താമസിക്കുന്നത് താൽകാലിക ഷെഡിലാണ്.
കോളനിയിൽ നിരവധി പേർക്ക് പുതിയ വീട് അനുവദിച്ചപ്പോൾ ബൈരൻ പുൽപള്ളി സ്വദേശിയായ കരാറുകാരനാണ് വീട് നിർമാണ കരാർ നൽകിയത്. നാല് ലക്ഷം രൂപയായിരുന്നു ഒരു വീടിന് അനുവദിച്ചിരുന്നത്. ഈ തുകയിൽ ഭൂരിഭാഗവും കരാറുകാരൻ കൈപ്പറ്റി. വീടിന്റെ ഭിത്തി വരെ നിർമാണം നടത്തി മുങ്ങുകയായിരുന്നു. പാതിവഴിയിൽ നിർമാണം നിലച്ച വീടിപ്പോൾ കാടുമൂടിയ നിലയിലാണ്.
ബൈരന്റെ ഭാര്യ കുള്ളിയും നാലു മക്കളുമാണ് താൽക്കാലികമായി ഉണ്ടാക്കിയ ഷെഡിൽ കഴിയുന്നത്. വനാതിർത്തിയോട് ചേർന്നാണ് കോളനി. രാവും പകലും ആനയിറങ്ങുന്ന സ്ഥലമാണിത്. ഇതോടൊപ്പം നിർമിച്ച മറ്റ് മൂന്ന് വീടുകളുടെ പണി മറ്റൊരു കരാറുകാരൻ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുള്ള ഷെഡിൽ നിന്നും തങ്ങളെ മാറ്റാനും പുതിയ വീട് പൂർത്തിയാക്കാനും നടപടി സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കൈമലർത്തുകയായിരുന്നെന്നാണ് ഈ കുടുംബത്തിന്റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.