പുൽപള്ളി: പുൽപള്ളി ടൗണിനടുത്ത് പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം. താന്നിത്തെരുവ് പഴശ്ശിരാജ കോളജിന് സമീപത്തെ കാപ്പിത്തോട്ടത്തിലാണ് കഴിഞ്ഞദിവസം ഉച്ചക്ക് കടുവയെ കണ്ടെത്തിയത്. പ്രദേശവാസികൾ ഭീതിയിലാണ്. കാപ്പിതോട്ടത്തിൽ കടുവയെ കണ്ടതായി കാപ്പി പറിച്ചുകൊണ്ടിരുന്ന തൊണ്ടിപറമ്പിൽ ടെസീറ്റ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഇവർ ബഹളം കൂട്ടിയതിനെ തുടർന്ന് സമീപവാസികൾ എത്തുകയും കടുവ കുറ്റിക്കാടുകളിലേക്ക് ഓടിമറയുകയും ചെയ്തു.
സംഭവമറിഞ്ഞ് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പഞ്ചായത്തംഗം അനിൽ സി. കുമാർ, ചെതലയം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. താന്നിത്തെരുവിന് സമീപത്ത് പാലമൂലയിൽ കൃഷിയിടങ്ങളിൽ രണ്ടുമാസം മുമ്പ് കടുവ സാന്നിധ്യമുണ്ടായിരുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.