ചി​കി​ത്സ​യി​ലു​ള്ള ശ​ശാ​ങ്ക​ൻ

സ്കൂ​ട്ട​റി​ൽ പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചുവീ​ഴ്ത്തി

പു​ൽ​പ​ള്ളി: റ​ബ​ർ ടാ​പ്പി​ങ്ങി​ന് സ്കൂ​ട്ട​റി​ൽ പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചു വീ​ഴ്ത്തി. ച​ണ്ണോ​ത്തു​കൊ​ല്ലി ന​ടു​ക്കു​ടി​യി​ൽ ശ​ശാ​ങ്ക​നാ​ണ് (62) സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ വ​ണ്ടി​ക്ക​ട​വ് തീ​ര​ദേ​ശ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തോ​ട്ട​ത്തി​ൽ നി​ന്നു കൂ​ട്ട​മാ​യി ഓ​ടി​യി​റ​ങ്ങി​യ മാ​ൻ കൂ​ട്ടം ശ​ശാ​ങ്ക​ന്റെ സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റിപ്പി​ച്ചു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ശ​ശാ​ങ്ക​ന്റെ ത​ല​ക്കും വ​ല​തു കൈ​ക്കും പൊ​ട്ട​ലു​ണ്ട്. ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ തീ​ര​ദേ​ശ പാ​ത​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​തി​വാ​ണ്. ഒ​രി​ട​ത്തുപോ​ലും തെ​രു​വ് വി​ള​ക്കു​മി​ല്ല.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.