പുൽപ്പള്ളി: കടമാൻതോട് പദ്ധതിയുടെ ആകാശ സർവേക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി ലീഡർ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചുളള ആകാശ സർവേ മുള്ളൻകൊല്ലിയിൽ ആരംഭിച്ചു. മുള്ളൻകൊല്ലിയിലെ ചേലൂർ സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് ആകാശ സർവേ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രവൃത്തി പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ പദ്ധതി പ്രദേശത്തും ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ സർവേ നടക്കും. നേരത്തെ പുൽപ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിൽ 72 ഗ്രൗണ്ട് കൺട്രോൾ പോയന്റുകൾ മാർക്ക് ചെയ്തിരുന്നു ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആകാശ സർവേ. പദ്ധതി പ്രദേശത്തിന്റെ ഭൂഘടന, റോഡുകൾ, തോടുകൾ, കെട്ടിടങ്ങൾ, കൃഷിസ്ഥലങ്ങൾ, ആയക്കെട്ട് ഏരിയ എന്നിവ വേർതിരിച്ചുള്ള വിവരങ്ങളും ആകാശ സർവേയിലൂടെ ലഭിക്കും. ഭൂതല സർവേ റിപ്പോർട്ടും ആകാശസർവേ റിപ്പോർട്ടും സംയോജിപ്പിച്ചണ് പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കുക. അടുത്ത രണ്ടാഴ്ചക്കുള്ളിൽ സർവേ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. അതിനുശേഷം റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.