പുൽപള്ളി: ജല അതോറിറ്റിയുടെ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാത്തത് ജനത്തിന് ദുരിതമേറ്റുന്നു. പുൽപള്ളി-സുൽത്താൻ ബത്തേരി റൂട്ടിൽ എരിയപ്പള്ളി മുതൽ ഷെഡ് വരെയുള്ള ഭാഗത്ത് പൈപ്പ് മാറ്റിയിടുന്ന പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡരികിൽ കൂട്ടിയിട്ട മണ്ണ് വീടുകൾക്കുള്ളിൽ വരെയെത്തി.
കളനാടിക്കൊല്ലിയിൽ പൈപ്പ് ലൈൻ മാറ്റിയിടുന്ന പ്രവൃത്തി കുറേ ഭാഗത്ത് കഴിഞ്ഞെങ്കിലും ഈ ഭാഗങ്ങൾ മണ്ണിട്ട് ഉറപ്പിച്ചിട്ടില്ല. കുന്നുകൂടിക്കിടക്കുന്ന മണ്ണാണ് റോഡിലേക്കും വീടുകളിലേക്കും എത്തുന്നത്. റോഡാകെ ചളിക്കളമായി. അപകടങ്ങൾക്ക് ഇത് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ അരികുകളിൽ പൈപ്പിട്ട ഭാഗങ്ങൾക്ക് മുകളിൽ മെറ്റൽ ഇട്ട് ഉറപ്പിച്ചിട്ടുമില്ല. ഇട്ട കല്ല് മഴയത്ത് ഒഴുകി റോഡിലേക്കുതന്നെ എത്തിയിരിക്കുകയാണ്. നാട്ടുകാർ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.