പുൽപള്ളി: അധ്യയനം തുടങ്ങിയെങ്കിലും മൊബൈൽ ഫോണും ടി.വിയുമില്ലാതെ എങ്ങനെ ഓൺലൈൻ പഠനം നടത്തുമെന്ന ആശങ്കയിലാണ് അമൃതയും അഭിജിത്തും.
ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഈ കുട്ടികളുടെ പഠനത്തിന് സഹായംതേടുകയാണ് രക്ഷിതാക്കൾ. പുൽപള്ളി തൂപ്ര മടത്തൊടി കൃഷ്ണകുമാർ-സിനി ദമ്പതികളുടെ മക്കളാണ്. താൽക്കാലികമായി ഉണ്ടാക്കിയ ഒറ്റമുറി ഷെഡിലാണ് ഇവരുടെ താമസം. 12 സെൻറ് സ്ഥലമാണുള്ളത്. മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.
കൂലിപ്പണി ഇല്ലാതായതോടെ വിദ്യാഭ്യാസകാര്യങ്ങൾക്കടക്കം പണം കണ്ടെത്താൻകഴിയാത്ത അവസ്ഥയിലാണ്. ഉദാരമതികൾ സഹായിച്ചാൽ മാത്രമേ ഈ കുട്ടികളുടെ പഠനം തുടരാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.