മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചാമപ്പാറ പൂതക്കാട്ടിൽ അനിറ്റ റോസ് ജോണിന് മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭ പുരസ്കാരം ലഭിച്ചത് നാടിന് അഭിമാനമായി. 2020-21 അധ്യയന വർഷം ഡിഗ്രി പഠനം പൂർത്തിയാക്കിയ പ്രതിഭാധനരായ 1000 വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭ പുരസ്കാരം.
തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിൽനിന്ന് അനിറ്റ ലക്ഷം രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള പുൽപള്ളി പഴശ്ശിരാജ കോളജിൽനിന്ന് ബി. വോക് അഗ്രിക്കൾചർ കോഴ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയതിനാണ് അനിറ്റക്ക് പുരസ്കാരം ലഭിച്ചത്. മാതാപിതാക്കളിൽ പിതാവ് പൂതക്കാട്ടിൽ ബെനറ്റ് ജി.വി. രാജ തിരുവനന്തപുരം സ്പോർട്സ് സ്കൂളിൽ സ്വർണ ജേതാവായിരുന്നു.
മാതാവ് ജിനി മുള്ളൻകൊല്ലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു. സഹോദരങ്ങൾ: അഗാസി ബെനറ്റ്, മാർഗരറ്റ് ബെനറ്റ് എന്നിവർ ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥികൾ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.