അ​ഞ്​​ജ​ന കൂ​ലി​പ്പ​ണി​ക്കി​ടെ

യോഗ്യതയുണ്ട്​ അധ്യാപികയാവാൻ യോഗമില്ലാതെ ആദിവാസി യുവതി

പു​ൽ​പ​ള്ളി: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ പൊ​രു​തി അ​ധ്യാ​പി​ക യോ​ഗ്യ​ത നേ​ടി​യി​ട്ടും ആ​ദി​വാ​സി യു​വ​തി​ക്ക്​ ഉ​പ​ജീ​വ​ന​ത്തി​ന്​ ആ​​ശ്ര​യം കൂ​ലി​പ്പ​ണി.

പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഇ​രു​ള​ത്ത് ബാ​ല​ൻ-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന മൂ​ന്ന് വ​ർ​ഷം മു​മ്പ്​​ മൂ​ല​ങ്കാ​വി​ലെ ടി.​ടി.​ഐ​യി​ൽ​നി​ന്നാ​ണ്​ ടി.​ടി.​സി പാ​സാ​യ​ത്. ജീ​വി​ത പ്രാ​രാ​ബ്​​​ധ​ങ്ങ​ൾ​ക്കി​ട​യി​​ലും മ​ക​ൾ​ക്ക്​ ന​ല്ലൊ​രു​ഭാ​വി സ്വ​പ്​​നം ക​ണ്ടാ​ണ്​ പി​താ​വ്​ ബാ​ല​ൻ മ​ക​ളെ പ​ഠി​ക്കാ​ൻ വി​ട്ട​ത്. വാ​ശി​യോ​ടെ പ​ഠി​ച്ച്​ അ​വ​ൾ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പി​താ​വ്​ രോ​ഗി​യാ​യ​തോ​ടെ കു​ടും​ബം പോ​റ്റു​ന്ന​തി​നും സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​ദ്യാ​ഭാ​സ ചെ​ല​വി​നു​മെ​ല്ലാ​മാ​യി ഇ​പ്പോ​ൾ കൂ​ലി​പ്പ​ണി​ക്കി​റ​േ​ങ്ങ​ണ്ടി​വ​രു​ന്നു. പി​ന്നീ​ട്, ഡാ​റ്റാ എ​ൻ​ട്രി, ഡി.​സി.​എ കോ​ഴ്സു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ പ​ഠ​നം. തു​ട​ർ​ന്ന്​ ​ജോ​ലി​ക്കാ​യു​ള്ള അ​ല​ച്ചി​ൽ. താ​ൽ​ക്കാ​ലി​ക ജോ​ലി​പോ​ലും കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് കൂ​ലി​പ്പ​ണി​ക്കി​റ​ങ്ങി​യ​ത്. അ​മ്മ​യോ​ടൊ​പ്പ​മാ​ണ്​ പ​ണി​ക്ക് പോ​കു​ന്ന​ത്.

ഹൃ​ദ്രോ​ഗി​യാ​ണ് അ​ഞ്ജ​ന​യു​ടെ പി​താ​വ് ബാ​ല​ൻ. ചി​കി​ത്സ​ക്കു​ത​ന്നെ ന​ല്ലൊ​രു തു​ക ക​ണ്ടെ​ത്ത​ണം. ബാ​ല​ന് നാ​ല് മ​ക്ക​ളാ​ണ്. ഏ​റ്റ​വും മൂ​ത്ത​യാ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. താ​ഴെ ര​ണ്ട് സ​ഹോ​ദ​രി​മാ​ർ. ഭൂ​ര​ഹി​ത​രാ​യി മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി കോ​ള​നി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ താ​മ​സി​ക്കാ​നു​ള്ള സ്​​ഥ​ലം ഈ​യ​ടു​ത്ത് ഇ​രു​ള​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

കോ​വി​ഡി​നെ തു​ട​ർ​ന്ന് കൂ​ലി​പ്പ​ണി​യു​മി​ല്ല. താ​ൽ​ക്കാ​ലി​ക കൂ​ര​യി​ലാ​ണ് ഇ​വ​രെ​ല്ലാം ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന്​ ഒ​രു​പാ​ട്​ പ​ദ്ധ​തി​ക​ളു​​ള്ള നാ​ട്ടി​ൽ യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​െൻറ നി​രാ​ശ​യു​ണ്ട്​​ അ​ഞ്​​ജ​ന​ക്ക്. അ​ധി​കൃ​ത​ർ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ടും​ബം.

Tags:    
News Summary - anjana have teaching qualification but now a coolie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.