പുൽപള്ളി: ജനിറ്റിക് ഡിസ്റ്റോണിയ രോഗബാധിതനായ ചെറ്റപ്പാലത്തെ കണ്ടംപുറത്ത് സുമേഷ്–പ്രസന്ന ദമ്പതികളുടെ മകൻ അശ്വിൻ സുമേഷ് സുമനസ്സുകളുടെ സഹായം തേടുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് 18 കാരനായ അശ്വിൻ.
ജനിച്ച് ആറു വയസ്സുവരെ മറ്റ് കുട്ടികളെ പോലെ തുള്ളിച്ചാടി നടന്ന അശ്വിന് സമീപകാലത്താണ് രോഗം മൂർച്ഛിച്ചത്. ചികിത്സക്കുള്ള പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. കൈകാലുകൾ എപ്പോഴും വിറയ്ക്കുന്ന രൂപത്തിലാണ് അശ്വിന്റെ ഇപ്പോഴത്തെ അവസ്ഥ. കൈകാലുകളുടെ ചലനം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. സ്വന്തമായി ഭക്ഷണം കഴിക്കാൻ പോലും അശ്വിന്റെ കഴിയുന്നില്ല. സമീപകാലത്ത് സംസാരശേഷിയും നഷ്ടപ്പെട്ടു. ഏതാനും വർഷം മുമ്പ് വരെ ഫുട്ബാളിൽ സജീവമായിരുന്ന അശ്വിന് ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ല. തുടക്കത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, രോഗകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് കോഴിക്കോട് സ്വകാര്യ അശുപത്രിയിൽ നടന്ന പരിശോധനയിലാണ് ജനിറ്റിക് ഡിസ്റ്റോണിയ രോഗം തിരിച്ചറിഞ്ഞത്. ജപ്തി ഭീഷണിയിലുമാണ് നിലവിൽ കുടുംബം. ഡ്രൈവർ സുമേഷും വീട്ടമ്മയായ പ്രസന്നയും ഉദാരമനസ്കരുടെ സഹായം തേടുകയാണ്. ഡീപ് ബ്രയിൻ സ്റ്റിമുലേഷൻ സർജറിയാണ് ഡോക്ടർമാർ നിർദേശിച്ചത്.അശ്വിന്റെ ചികിത്സാർഥം സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : പ്രസന്ന, 0260053000030644, IFSC-SIBL0000260, സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.