ചാ​ക്കോ ചേ​ട്ട​ൻ പു​ൽ​പ​ള്ളി ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ

എ​ൺ​പ​തി​ലും ഡ്രൈ​വ​ർ സീ​റ്റി​ൽ പു​ൽ​പ​ള്ളി​യു​ടെ ആ​ദ്യ ഓ​ട്ടോ​ക്കാ​ര​ൻ

പു​ൽ​പ​ള്ളി: 80 വ​യ​സ്സ് പി​ന്നി​ട്ടി​ട്ടും പ്രാ​യം ത​ള​ർ​ത്താ​ത്ത മ​ന​സ്സു​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണ്​ പു​ൽ​പ​ള്ളി​യി​ലെ ചാ​ക്കോ ചേ​ട്ട​ൻ. ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ൽ 42 വ​ർ​ഷ​മാ​യി ഓ​ട്ടോ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്​ ചാ​ക്കോ ചേ​ട്ട​ൻ. പു​ൽ​പ​ള്ളി​യി​ൽ ഏ​റ്റ​വും ആ​ദ്യം ഓ​ട്ടോ​റി​ക്ഷ കൊ​ണ്ടു​വ​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്. 1981ലാ​ണ് പു​ൽ​പ​ള്ളി ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ എ​ത്തി​യ​ത്. ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ പു​ൽ​പ​ള്ളി​യി​ൽ എ​ത്തി​യ​ത്.

അ​ന്നെ​ല്ലാം ഓ​ട്ടോ ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം വാ​ങ്ങാ​ൻ 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പോ​ക​ണം. മു​ച്ച​ക്ര വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള താ​ൽ​പ​ര്യം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ഡ്രൈ​വ​റാ​യി തു​ട​രു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ഓ​ട്ടോ​യു​മാ​യി ഇ​റ​ങ്ങു​ന്ന ഇ​ദ്ദേ​ഹം രാ​ത്രി വ​രെ പു​ൽ​പ​ള്ളി ടൗ​ണി​ൽ ഉ​ണ്ടാ​കും. ചാ​ക്കോ ചേ​ട്ട‍‍െൻറ ഓ​ട്ടോ​റി​ക്ഷ​ക്കാ​ണ് ഒ​ന്നാം ന​മ്പ​ർ പെ​ർ​മി​റ്റ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

30 വ​ർ​ഷ​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. 80ാം വ​യ​സ്സി​ലും ഓ​ട്ടോ ഓ​ടി​ക്കു​ന്ന മ​റ്റൊ​രാ​ൾ വ​യ​നാ​ട്ടി​ലി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Tags:    
News Summary - Auto driver Chacko at 80

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.