പുൽപള്ളി: കൗതുകകാഴ്ചയായി റോഡരികിലെ മരത്തിനുള്ളിലെ പൊത്ത്. പുൽപള്ളിക്കടുത്ത കോളറാട്ടുകുന്ന് വനപാതയിലാണ് പാഴ്മരത്തിനുള്ളിലെ ഭീമൻ പൊത്ത്. ഇതിനുള്ളിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറി നിൽക്കാനിടമുണ്ട്.
മഠാപറമ്പ് വനപാതയിലാണ് കൂറ്റൻ മരമുള്ളത്. നൂറ്റാണ്ടിലേറെ പഴക്കം മരത്തിനുണ്ട്. ഈ വഴി കാലിമേക്കാൻ വരുന്നവരും സ്കൂൾ വിദ്യാർഥികളുമെല്ലാം മഴപെയ്യുന്ന സമയത്തും മറ്റും ഇതിനുള്ളിലാണ് സുരക്ഷിതമായി കയറിനിൽക്കുന്നത്. ഇത്രയും വലിയ പൊത്ത് മരത്തിന് എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ഈ വഴി യാത്രചെയ്യുന്നവരെല്ലാം ഏറെ കൗതുകത്തോടെയാണ് മരത്തെ നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.