പുൽപള്ളി: പാലം ഇല്ലാത്തതിനാൽ പൂതാടി പഞ്ചായത്തിലെ പാമ്പ്ര ചേലക്കൊല്ലിയിലെ നിവാസികൾ ദുരിതത്തിലായി. നിലവിലുണ്ടായിരുന്ന നടപ്പാലം വർഷങ്ങൾക്ക് മുമ്പ് തകർന്നു.
ഇതോടെ തോട്ടിലൂടെ നടന്നുകയറിയാണ് ആളുകൾ വീടുകളിൽ എത്തുന്നത്. ഇവിടെ പാലം നിർമിച്ചാൽ നാട്ടുകാർക്ക് യാത്രാ സൗകര്യത്തിന് ഏറെ ഉപകാരപ്പെടും. ചേലക്കൊല്ലി ശിവക്ഷേത്രത്തിന് സമീപത്തുകൂടി പോകുന്ന റോഡിലാണ് പാലം ഇല്ലാത്തത്.
നിലവിൽ മൂന്നു കിലോമീറ്ററോളം ചുറ്റിക്കറങ്ങി എസ്റ്റേറ്റിനുള്ളിലൂടെയുള്ള വഴിയിലൂടെയാണ് ആളുകൾ സഞ്ചരിക്കുന്നത്. പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
എന്നാൽ, നാളിതുവരെ ഇക്കാര്യത്തിൽ അനുകൂല നിലപാടെടുക്കാൻ ജനപ്രതിനിധികളടക്കം തയാറായിട്ടില്ലെന്നാണ് പരാതി. മഴക്കാലത്താണ് ഏറെ ദുരിതം. പാമ്പ്ര എൽ.പി സ്കൂളിലെ കുട്ടികളടക്കം തോട് കടക്കാൻ ഏറെ പ്രയാസപ്പെടും.
രാവിലെയും വൈകീട്ടും രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികൾ തോടിന് അപ്പുറവും ഇപ്പുറവും കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.