കല്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മരണത്തിനെ തുടര്‍ന്ന് പുല്പള്ളിയില് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ.
കേസുകളില്‍ ഒന്ന് എം.എല്‍.എമാരെ ആക്രമിച്ചു എന്നതാണ്. എന്നാല്‍ എം.എല്‍.എമാര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതിന് ശേഷവും പൊലീസ് കേസെടുത്തിരിക്കുകയാണ്.
കേസുകള്‍ പിന്‍വലിക്കുന്നതിനും അറസ്റ്റുകള്‍ ഒഴിവാക്കുന്നതിനുമുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും സിദ്ദീഖ് കത്ത് നല്കി.
കേന്ദ്രമന്ത്രിക്ക് നിവേദനം
കല്പറ്റ: 1994-ല്‍ വയനാടിന്റെ വികസനത്തിന് ദീര്‍ഘവീഷണത്തോട് കൂടി പ്രവൃത്തി ആരംഭിച്ച് 73ശതമാനം പ്രവൃത്തി പൂര്‍ത്തിയായി പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പാതിവഴിയില്‍ നിർമാണം നിലച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന് നിവേദനം നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ റോഡ് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും സാമ്പത്തികമായി വളരെ കുറഞ്ഞ ചെലവില്‍ യാഥാർഥ്യമാക്കാവുന്നതുമാണ്.
പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.