പുൽപള്ളി: കഴിഞ്ഞ 14 വർഷമായി അങ്ങാടിയാകെ വൃത്തിയാക്കി നാടിന് മാതൃകയാവുകയാണ് പുൽപള്ളി ഷെഡ് കവലയിലെ വ്യാപാരിയായ റെജി. പരിസരശുചീകരണ പ്രാധാന്യം മറ്റുള്ളവരിലേക്ക് പകരുക എന്ന സന്ദേശവുമായാണ് ആശ്രമക്കൊല്ലിയിലെ റെജി ഈ സാമൂഹ്യസേവനം തുടരുന്നത്.
മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ രാവിലെ 6.30 മുതൽ 7.30 വരെയുള്ള സമയത്താണ് ടൗണിലെത്തി റോഡും കടത്തിണ്ണകളും അടിച്ചുവാരുന്നത്. സ്വരാജ് വായനശാല, കപ്പേള പരിസരം, വെയ്റ്റിങ് ഷെഡ്, റേഷൻകടയുടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളെല്ലാം വൃത്തിയാക്കും. ഇവിടെ ബേക്കറി നടത്തുന്ന ആളാണ് റെജി.
കട തുറക്കുന്നതിന് മുമ്പായാണ് പരിസര ശുചീകരണത്തിന് സമയം കണ്ടെത്തുന്നത്. രാത്രികാലങ്ങളിൽ ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കുപ്പികൾ എന്നിവയെല്ലാം നീക്കം ചെയ്യാറുണ്ട്. പരിസരമലിനീകരണം ഇല്ലാതാക്കാൻ സ്വയം മുന്നിട്ടിറങ്ങിയ റെജിക്ക് സ്വരാജ് ലൈബ്രറിക്കാർ ഈ അടുത്ത് ആദരവ് നൽകിയിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന സന്ദേശമാണ് താൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.