പുൽപള്ളി: ദേശീയ, സംസ്ഥാന കായികമത്സരങ്ങളിലടക്കം നിരവധി പ്രതിഭകളെ സംഭാവന ചെയ്ത മുള്ളൻകൊല്ലിയിൽ നിലവാരമുള്ള സ്റ്റേഡിയം ഇന്നും സ്വപ്നങ്ങളിൽ മാത്രം. സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങിയിട്ട് 30 വർഷം കഴിഞ്ഞിട്ടും ചേലൂരിലെ സ്റ്റേഡിയം നിർമാണം എങ്ങുമെത്തിയില്ല. രണ്ടര ഏക്കറോളം സ്ഥലമാണ് സ്റ്റേഡിയത്തിനായി വാങ്ങിയത്. ഇതിന്റെ ഒരു ഭാഗം പൂർണമായും പാറക്കെട്ടുകൾ നിറഞ്ഞ് നിൽക്കുകയാണ്.
ഫുട്ബാൾ അടക്കമുള്ള കളികളിൽ വ്യാപൃതരാകുന്ന കുട്ടികൾ ഏറെയാണ് ഇവിടെ. ഇവർക്കെല്ലാം പാറക്കെട്ടുൾ തടസ്സമാകുന്നു. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുകൂടെ തോടും ഒഴുകുന്നുണ്ട്. ഇതും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. തോട്ടിലേക്ക് ബാൾ വീഴാതിരിക്കാൻ ഉയരത്തിൽ നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
സമീപകാലത്തൊന്നും ഒരു നവീകരണ പ്രവൃത്തികളും ഇവിടെ നടന്നിട്ടില്ല. സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ചേലൂർ സ്റ്റേഡിയം ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർ പ്രവർത്തനങ്ങളും ഉണ്ടായില്ല. സ്റ്റേഡിയം നവീകരണത്തിന് പദ്ധതികൾ പലതും തയാറാക്കാറുണ്ടെങ്കിലും ഒന്നും യാഥാർഥ്യമാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.