പുൽപള്ളി: പുൽപള്ളി-കാപ്പിസെറ്റ് റോഡിൽ ചെറ്റപ്പാലം ഇറക്കത്തിൽ വാഹനാപകടം തുടർക്കഥയാകുന്നു. ഈ റോഡ് നന്നാക്കിയതിനുശേഷം വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നതും മറ്റുമാണ് അപകടങ്ങൾക്ക് കാരണം. താന്നിത്തെരുവിൽ നിന്നും വീതികൂടിയ റോഡിലൂടെ ഇരുചക്ര വാഹനക്കാരടക്കം അമിത വേഗതയിൽ സഞ്ചരിക്കുന്നത് നിത്യ കാഴ്ചയാണ്.
രണ്ടു മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇതിൽ ചിലർ ഇപ്പോഴും ആശുപത്രികളിൽ ഗുരുതര പരിക്കുകളുമായി കഴിയുകയാണ്.
റോഡിൽ അപകട മുന്നറിയിപ്പ് സൂചന ബോർഡുകൾ പി.ഡബ്ല്യു.ഡി അധികൃതർ സ്ഥാപിച്ചിട്ടില്ല. പുൽപള്ളിയിൽനിന്ന് ചെറ്റപ്പാലം എത്തുന്നതിന് മുമ്പും ചെറ്റപ്പാലം കഴിഞ്ഞുള്ള ഇറക്കമുള്ള ഭാഗത്തുമാണ് അപകടങ്ങൾ കൂടുതലും ഉണ്ടാവുന്നത്. വേഗത നിയന്ത്രിക്കുന്നതടക്കമുള്ള സംവിധാനങ്ങൾ ഇവിടെ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.