പുൽപള്ളി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയതോടെ ടൗണുകൾ ഉച്ചക്ക് ശേഷം വിജനമാകുന്നു. ശനി, ഞായർ ദിനങ്ങൾ ഫലത്തിൽ ലോക്ഡൗണിലായിരിക്കുകയാണ്. മറ്റ് ദിവസങ്ങളിലും ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ ഇറങ്ങുന്നുള്ളൂ.
പ്രധാന ടൗണുകളിലെല്ലാം ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറക്കുന്നത്. കെ.എസ്.ആർ.ടി.സി ഏതാനും സർവിസുകൾ നടത്തുന്നുണ്ടെങ്കിലും ആളുകൾ കുറവാണ്. സർക്കാർ ഓഫിസുകളും ബാങ്കുകളും പ്രവർത്തിക്കാത്തതിനാൽ സ്വകാര്യ വാഹനങ്ങളും കുറവാണ്. സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടുന്നില്ല. പൊലീസ് പരിശോധന ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തിരിച്ചയക്കുകയും ചിലർക്കെതിരം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഉൾപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്. ഹോട്ടലുകളും മിക്കയിടത്തും രണ്ടോ മൂന്നോ എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഉച്ചക്കുശേഷം ടൗണുകളെല്ലാം വിജനമാകുന്ന കാഴ്ചയാണ്. സന്ധ്യമയങ്ങുന്നതോടെ ടൗണുകളിലൊന്നും ആളുകളെ കാണാനേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.