പുൽപള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ശനിയാഴ്ച ആളുകൾ കൂട്ടമായി എത്തിയത് ജീവനക്കാരും ജനങ്ങളും തമ്മിൽ വാക്കു തർക്കത്തിനിടയാക്കി. പൊലീസ് ഇടപെട്ടാണ് ആളുകളെ നിയന്ത്രിച്ചത്. ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്ത 300 പേർക്കായിരുന്നു വാക്സിനേഷൻ നൽകാൻ തീരുമാനം.
എന്നാൽ, വെള്ളിയാഴ്ച ബുക്ക് ചെയ്തവരും രാവിലെ എത്തി ടോക്കൺ വാങ്ങിയതാണ് തർക്കത്തിന് കാരണമായത്. വെള്ളിയാഴ്ച ആശുപത്രിയിൽ വാക്സിൻ വിതരണം ഉണ്ടായിരുന്നില്ല. ഓൺലൈനിൽ പുൽപള്ളി വാക്സിനേഷൻ കേന്ദ്രത്തിൽ ബുക്ക് ചെയ്ത 300ഓളം പേർക്ക് രാവിലെ ഒമ്പതു മുതൽ 11 വരെ സമയം നൽകിയതാണ് ആളുകൾ കൂട്ടമായി എത്താൻ കാരണം. മെഡിക്കൽ ഓഫിസർ ഉൾെപ്പടെ ആവശ്യപ്പെട്ടിട്ടും വാക്സിനേഷന് എത്തിയവർ ക്യാമ്പ് പരിസരത്ത് തടിച്ചുകൂടിയതോടെ പൊലീസെത്തിയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.