പുല്പള്ളി: കോവിഡ് കാലത്തെ വിരസത മാറ്റാനും മാനസിക സമ്മര്‍ദങ്ങൾ മറികടക്കാനും നൃത്തപരിശീലനത്തില്‍ സജീവമായ അധ്യാപികമാരും വിദ്യാർഥിനികളും ക്ഷേത്രമുറ്റത്ത് അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
ചിലങ്ക നാട്യകലാകേന്ദ്രം ഉടമയായ കലാമണ്ഡലം റെസി ഷാജിദാസിെൻറ ശിക്ഷണത്തിലാണ് അധ്യാപികമാരായ സൗമ്യ ജയരാജ്, ആശ, ജോര്‍ല എന്നിവരും വിദ്യാർഥിനികളായ റിഷിപ്രഭ, നിയ, അശ്വതി എന്നിവര്‍ പുല്പള്ളി സീതാ ലവകുശ ക്ഷേത്രാങ്കണത്തില്‍ ചുവടുകള്‍ വെച്ചത്.
പനമരം ഗവ. ടി.ടി.ഐയിലെ അധ്യാപികയായ സൗമ്യ ജയരാജും കാപ്പിസെറ്റ് ഗവ. സ്കൂൾ അധ്യാപിക ആശയും ആറ് വര്‍ഷമായി റെസി ഷാജിദാസിെൻറ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചുവരുകയാണ്.
കോവിഡ് വ്യാപനത്തോടെ വിദ്യാലയങ്ങള്‍ അടച്ചിട്ടതോടെ എല്ലാദിവസവും പരിശീലനം നേടി. നിര്‍വാരം സ്കൂൾ പ്രീപ്രൈമറി അധ്യാപിക ജോര്‍ല അടുത്തകാലത്താണ് നൃത്തം പഠിക്കാന്‍ ആരംഭിച്ചത്. കോഴിക്കോട് ഫറൂഖ് കോളജില്‍ ബിരുദവിദ്യാർഥിയായ റിഷിപ്രഭയും പഴശ്ശിരാജ കോളജിലെ ഡിഗ്രി വിദ്യാർഥിനി നിയയും ചെറുപ്പംമുതല്‍ നൃത്തം പഠിക്കുന്നവരാണ്.
ബി.ടെകിന് പഠിക്കുന്ന അശ്വതിയും സ്കൂള്‍കാലം മുതല്‍ നൃത്തത്തില്‍ സജീവമായിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും സജീവമായാൽ നൃത്തപരിശീലനം തുടരാനാണ് എല്ലാവരുടെയും തീരുമാനം.ഒരുമാസമെടുത്താണ് ഇപ്പോള്‍ അവതരിപ്പിച്ച നൃത്തം പഠിച്ചെടുത്തത്. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുന്നവരാണ് ഇവരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.