പുൽപള്ളി: കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പുൽപള്ളി ചാമപ്പാറ പൊയ്കയിൽ സുരേഷ്, തട്ടുപുരക്കൽ ദിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിന് ദിനീഷിെൻറ കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടുകയായിരുന്നു. ചെതലയം റേഞ്ചർ അബ്ദുൽ സമദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ദിനീഷിെൻറ വീട്ടിൽനിന്ന് 10 കിലോയോളം ഉണക്കിയതും പാകം ചെയ്തതുമായ ഇറച്ചി പിടികൂടിയത്.
മാനിനെ വെടിവെക്കാൻ ഉപയോഗിച്ച നാടൻ തോക്കും കണ്ടെടുത്തു. ഇവർ ഉപയോഗിച്ച ജീപ്പും ബൈക്കും ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനിെൻറ തോലും മറ്റ് അവശിഷ്ടങ്ങളും പുഴയിൽ ഒഴുക്കിക്കളയുകയായിരുന്നു. െഡപ്യൂട്ടി റേഞ്ചർ സുനിൽകുമാർ, ഫോറസ്റ്റർ മണികണ്ഠൻ, അഖിൽ കൃഷ്ണൻ, ജാൻസി, ജിതേഷ്, ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.