പുൽപള്ളി: വയനാടൻ വനപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് സൗന്ദര്യക്കാഴ്ചയായി മാൻകൂട്ടങ്ങൾ. മഴയെത്തുടർന്ന് പുൽത്തകിടിയിലൂടെ ചാടിയും ഓടിയും നടക്കുന്ന മാനുകൾ കാടിെൻറ സൗന്ദര്യമാണ്. വ്യത്യസ്ത ഇനങ്ങളിലുള്ള മാനുകളെ യാത്ര ചെയ്യുമ്പോൾ കാണാൻ കഴിയും. കൊമ്പുകളാണ് മാനുകളുടെ പ്രധാന പ്രത്യേകത. ആൺ മാനുകൾക്കാണ് കൊമ്പുകളുള്ളത്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ ഇവക്ക് കഴിയും. അധികം ചൂടൊന്നുമില്ലാത്ത പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. വയനാട്ടിൽ മാനുകളുടെ എണ്ണം പെരുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.