പുൽപള്ളി: പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ ബി.ജെ.പിയുടെ വോട്ട് വർധനയും ചില ബൂത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബി.ജെ.പി സ്ഥാനാർഥിയുടെ പിന്നിൽ പോയതും ചർച്ചയാകുന്നു. പുൽപള്ളി പഞ്ചായത്തിൽ 15 ബൂത്തുകളിലും മുള്ളൻകൊല്ലി പഞ്ചായത്തിൽ 12 ബൂത്തുകളിലും എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തള്ളി എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ മുന്നിലെത്തി.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് സെൻഡ് തോമസ് എ.യു.പി സ്കൂള്‍ (തെക്ക് ഭാഗം) അഞ്ചാം നമ്പര്‍ ബൂത്തിൽ കെ. സുരേന്ദ്രന് (123), രാഹുല്‍ ഗാന്ധി (463), ആനി രാജ (117) എന്നിങ്ങനെയാണ് വോട്ടിങ് നില. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ് ജി.എല്‍.പി.എസ് (ഇടത് ഭാഗം) ഏഴാം നമ്പര്‍ ബൂത്തിൽ. കെ. സുരേന്ദ്രന് 237 വോട്ട് ലഭിച്ചപ്പോൾ ആനി രാജക്ക് 128 വോട്ട് മാത്രമാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധി ഇവിടെ 394 വോട്ട് ലഭിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സെൻഡ് മേരീസ് എച്ച്.എസ്.എസ് (കിഴക്ക് ഭാഗം) 8ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (104), രാഹുല്‍ ഗാന്ധി (499), ആനി രാജ (90). സെൻഡ് മേരീസ് എച്ച്.എസ്.എസ് (പടിഞ്ഞാറ് ഭാഗം) 9ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (151), രാഹുല്‍ ഗാന്ധി (500), ആനി രാജ (104), പാടിച്ചിറ സെൻഡ് സെബാസ്റ്റ്യന്‍സ് എ.യു.പി.എസ് (വലത് ഭാഗം) 10ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (100), രാഹുല്‍ ഗാന്ധി (494), ആനി രാജ (74), പാടിച്ചിറ സെൻഡ് സെബാസ്റ്റ്യന്‍സ് എ.യു.പി.എസ് (വടക്ക് ഭാഗം) 11ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (134), രാഹുല്‍ ഗാന്ധി (443), ആനി രാജ (71).
കൊളവള്ളി ജി.എല്‍.പി.എസ് (വടക്ക് ഭാഗത്തെ കെട്ടിടത്തിലെ ഇടതുവശം) 15ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (123), രാഹുല്‍ ഗാന്ധി (510), ആനി രാജ (67), കൊളവള്ളി ജി.എല്‍.പി.എസ് (ഇടത് ഭാഗം) 16ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (177), രാഹുല്‍ ഗാന്ധി (345), ആനി രാജ (148), ശശിമല ഉദയ ജി.യു.പി സ്കൂള്‍ (ഇടത് ഭാഗം) 18ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (75), രാഹുല്‍ ഗാന്ധി (468), ആനി രാജ (63), സുരഭിക്കവല അംഗൻവാടി 21ാം നമ്പര്‍ ബൂത്ത്.
കെ. സുരേന്ദ്രന് (86), രാഹുല്‍ ഗാന്ധി (351), ആനി രാജ (79), കാപ്പിസെറ്റ് എം.എം. ഗവ. ഹൈസ്കൂളിലെ (ഇടത് ഭാഗം) 22-ാം നമ്പര്‍ ബൂത്ത്.കെ. സുരേന്ദ്രന് (200), രാഹുല്‍ ഗാന്ധി (311), ആനി രാജ (126), കാപ്പിസെറ്റ് എം.എം. ഗവ. ഹൈസ്കൂളിലെ (വലത് ഭാഗം) 23-ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (189), രാഹുല്‍ ഗാന്ധി (280), ആനി രാജ (161) എന്നിവയാണ് ആനി രാജയേക്കാളും കെ. സുരേന്ദ്രന് അധിക വോട്ട് ലഭിച്ച മുള്ളൻ കൊല്ലി പഞ്ചായത്തിലെ ബൂത്തുകൾ. വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ (ഇടത് ഭാഗം) 27-ാം നമ്പര്‍ ബൂത്ത്.
കെ. സുരേന്ദ്രന് (167), രാഹുല്‍ ഗാന്ധി (353), ആനി രാജ (77), വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ (വലത് ഭാഗം) 28ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (190), രാഹുല്‍ ഗാന്ധി (373), ആനി രാജ (149), വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ (ഹൈസ്കൂള്‍ പുതിയ കെട്ടിടം വലത് ഭാഗം) 30ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (96), രാഹുല്‍ ഗാന്ധി (259), ആനി രാജ (89), കൊളറാട്ടുകുന്ന് ആഗ്രോ ക്ലിനിക് (താഴെ നില) 35ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (120), രാഹുല്‍ ഗാന്ധി (375), ആനി രാജ (120).
17- പുൽള്ളി പഞ്ചായത്തിലെ കല്ലുവയല്‍ ജയശ്രീ എച്ച്.എസ്.എസ്സിലെ (മധ്യ ഭാഗം) 37ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (338), രാഹുല്‍ ഗാന്ധി (351), ആനി രാജ (147), കല്ലുവയല്‍ ജയശ്രീ എച്ച്.എസ്.എസ്സിലെ (വലത് ഭാഗം) 38ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (268), രാഹുല്‍ ഗാന്ധി (378), ആനി രാജ (195), കല്ലുവയല്‍ എസ്.എന്‍. എ.എല്‍.പി സ്കൂളിലെ 39ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (215), രാഹുല്‍ ഗാന്ധി (278), ആനി രാജ (129), വിജയ എല്‍.പി സ്കൂള്‍ (തെക്ക് ഭാഗം) 40ാം നമ്പര്‍ ബൂത്ത്.
കെ. സുരേന്ദ്രന് (242), രാഹുല്‍ ഗാന്ധി (293), ആനി രാജ (163), വിജയ എല്‍.പി സ്കൂള്‍ (കിഴക്ക് വശത്തെ കെട്ടിടത്തിന്റെ ഇടത് വശം) 41ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (155), രാഹുല്‍ ഗാന്ധി (188), ആനി രാജ (41), വിജയ എല്‍.പി സ്കൂള്‍ (കിഴക്ക് ഭാഗം) 42ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (167), രാഹുല്‍ ഗാന്ധി (355), ആനി രാജ (148), സെയ്ന്റ് ജോര്‍ജ് എ.യു.പി സ്കൂള്‍ (പടിഞ്ഞാറ് ഭാഗം) 44-ാം നമ്പര്‍ ബൂത്ത്.
കെ. സുരേന്ദ്രന് (187), രാഹുല്‍ ഗാന്ധി (316), ആനി രാജ (117), തൂപ്ര ആച്ചനഹള്ളി അംഗൻവാടി പുതിയ കെട്ടിടം 45ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (167), രാഹുല്‍ ഗാന്ധി (437), ആനി രാജ (142), ആടിക്കൊല്ലി ദേവമാത എ.എല്‍.പി. സ്കൂള്‍ (ഇടത് ഭാഗം) 48ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (222), രാഹുല്‍ ഗാന്ധി (363), ആനി രാജ (135), ആടിക്കൊല്ലി ദേവമാത എ.എല്‍.പി സ്കൂള്‍ (വലത് ഭാഗം) 49ാം നമ്പര്‍ ബൂത്ത്.
കെ. സുരേന്ദ്രന് (197), രാഹുല്‍ ഗാന്ധി (437), ആനി രാജ (120), ആടിക്കൊല്ലി ദേവമാത എ.എല്‍.പി സ്കൂള്‍ (മധ്യ ഭാഗം) 50ാം നമ്പര്‍ ബൂത്ത്. കെ. സുരേന്ദ്രന് (166), രാഹുല്‍ ഗാന്ധി (437), ആനി രാജ (158) എന്നിങ്ങനെയാണ് പുൽപള്ളി പഞ്ചായത്തിൽ ബി.ജി.പി രണ്ടാം സ്ഥാനത്തെത്തിയ ബൂത്തുകൾ. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ പല ബൂത്തുകളിലും എൽ.ഡി.എഫ് വോട്ടിനേക്കാളും ബി.ജെപി മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.