വ്യാപാരികളെയും ജനങ്ങളെയും വട്ടംകറക്കി റേഷൻ വിതരണം

പുൽപള്ളി: വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ വയനാട്ടിൽ റേഷൻ വിതരണം. സിവിൽ സർവിസ് കോർപറേഷന്‍റെയും വകുപ്പ് ഉദ്യാഗസ്ഥരുടെയും ഏകോപനമില്ലായ്മയിൽ ഭൂരിഭാഗം റേഷൻ കടകളിലും കൂടുതലായും വിതരണം ചെയ്യുന്നത് പച്ചരി.

പൊതുവിപണിയിൽ അരിവില കുതിച്ച് കയറുമ്പോഴാണ് റേഷൻ കടകളിൽ പുഴുക്കലരിക്ക് പകരം പച്ചരി വിതരണം ചെയ്യുന്നത്. ദിവസങ്ങളായി റേഷൻ കടകളിൽ അരി ഇറക്കുന്നത് രണ്ടു തരത്തിലാണ്. ചില ഇടങ്ങളിൽ പച്ചരിയും മറ്റിടങ്ങളിൽ പുഴുക്കലരിയുമാണ് ലോഡെത്തിക്കുന്നത്. ഓരോ മാസവും എഫ്.സി.ഐയിൽ നിന്ന് ലഭിക്കുന്ന അരി ഏതെന്ന് ഉദ്യോഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നിട്ടും വിതരണം അശാസ്ത്രീയമായി നടത്തുകയാണ്.

ഈ മാസവും ഇത്തരത്തിൽ തന്നെയാണ് റേഷൻ വിതരണം. വിതരണം ചെയ്യുന്ന അരി വിഹിതം, ഇനം എന്നിവ ജനത്തെ അറിയിച്ചിരുന്ന പതിവ് ഇപ്പോൾ ഇല്ല. റേഷൻ കടയിൽ പുഴുക്കലരി സ്റ്റോക്ക് ഉണ്ടെങ്കിലും കാർഡ് ഉടമകൾക്ക് പച്ചരി മാത്രം നൽകേണ്ട ഗതികേടിലാണ് വ്യാപാരികൾ.

ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരാതിയില്ലാത്ത തരത്തിൽ റേഷൻ വിതരണം നടത്താൻ സാഹചര്യം ഒരുക്കണമെന്നും ഇ പോസ് യന്ത്രത്തിൽ ആവശ്യമായ ക്രമീകരണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags:    
News Summary - Distribution of rations-difficults for traders and people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.