പുൽപള്ളി: വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച ഗേറ്റുകൾ ആന തകർത്തിട്ടും പുനർനിർമിക്കാൻ അധികൃതർ താൽപര്യമെടുക്കുന്നില്ലെന്ന് പരാതി. പുൽപള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന്, മേലേക്കാപ്പ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഗേറ്റുകളാണ് മാസങ്ങൾക്കു മുമ്പ് കാട്ടാനകൾ തകർത്തത്.
രൂക്ഷമായ വന്യജീവിശല്യം നേരിടുന്ന പ്രദേശങ്ങളാണ് കാപ്പിക്കുന്നും പരിസരങ്ങളും. ജനവാസ മേഖലയാണ് ഇവിടം. തകർന്നുകിടക്കുന്ന ഗേറ്റ് വഴി കാട്ടാനകൾ നാട്ടിലിറങ്ങി വൻ കൃഷിനാശമാണ് ഓരോ ദിവസവും ഉണ്ടാക്കുന്നത്. ഇതു സംബന്ധിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാക്കുന്നില്ല എന്നത് മാത്രമല്ല തകർന്നുകിടക്കുന്ന ഗേറ്റുകൾ നന്നാക്കാനും വനപാലകർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഈ ഗേറ്റുകൾക്കു പുറമെ പുൽപള്ളിയുടെ മറ്റ് പലയിടങ്ങളിലും ഇതേരീതിയിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്നുകിടക്കുകയാണ്. വന്യജീവിശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ തകർന്നടിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.