Representational Image

ദേവസ്വം ഭൂമിയിലെ പാട്ടക്കാർക്കെതിരെ വ്യാജ പരാതി; അധികൃതർക്കെതിരെ പ്രതിഷേധം

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി ദേ​വ​സ്വം ഭൂ​മി​യി​ലെ പാ​ട്ട​ക്കാ​രാ​യ ക​ർ​ഷ​ക​ർ​ക്ക് നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ച്ചു കി​ട്ടി​യ പ​ട്ട​യ പ്ര​കാ​രം കൈ​വ​ശം വെച്ച് പോ​രു​ന്ന ഭൂ​മി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ​രാ​തി ന​ൽ​കി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന പു​ൽ​പ​ള്ളി ദേ​വ​സ്വം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ സീ​താ ല​വ​കു​ശ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും പ​ട​വെ​ട്ടി​യാ​ണ് പു​ൽ​പ​ള്ളി​യെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ലാ​ക്കി​യ​ത്. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് ദേ​വ​സ്വം ഭൂ​മി സ​ർ​ക്കാ​ർ പ​തി​ച്ചുന​ൽ​കി​യ​പ്പോ​ൾ ദേ​വ​സ്വം ട്ര​സ്റ്റി​മാ​രു​ടെ കു​ടും​ബ​ക്കാ​ർ​ക്കും ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി പ​തി​ച്ചുന​ൽ​കി​യി​ട്ടു​ണ്ട്. അ​വ കൈ​മാ​റ്റം ചെ​യ്ത് അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​വും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കി പീ​ഡി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ. കൃ​ഷ്ണ​ക്കു​റു​പ്പ്, സു​രേ​ഷ്ബാ​ബു, എം. ​മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 


ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ല്ല – ദേ​വ​സ്വം അ​ധി​കൃ​ത​ർ

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി ദേ​വ​സ്വം ഭൂ​മി​യു​ടെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നെ​യും ​ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യും ദേ​വ​സ്വ​ത്തി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് പു​ൽ​പ​ള്ളി ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ചി​ല​ർ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തു​ക​യാ​ണെ​ന്ന് ദേ​വ​സ്വം ട്ര​സ്റ്റി കു​പ്പ​ത്തോ​ട് രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ളി​ൽ ആ​രും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - False complaint against tenants of Devaswom land; Protest against authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.