പുൽപള്ളി: സർവിസ് സഹകരണ ബാങ്കുകളടക്കം കർഷകരിൽനിന്ന് വായ്പത്തുക തിരിച്ചടക്കാൻ നിശ്ചയിക്കുന്ന സമയം ഭേദഗതി ചെയ്യണമെന്ന ആവശ്യമുയരുന്നു. വായ്പാ തിരിച്ചടവുകൾക്ക് പലിശയിളവ് അടക്കം ഈ സമയത്ത് നൽകുന്നത് കർഷകർക്ക് ഉപകരിക്കുന്നില്ലെന്നാണ് പരാതി. നിലവിൽ വയനാട്ടിലെ കാർഷിക മേഖല പ്രതിസന്ധികൾക്ക് നടുവിലാണ്.
കാർഷിക ഉൽപന്നങ്ങൾക്കൊന്നും വിലയില്ല.
പ്രധാന കാർഷിക വിളകളായ കുരുമുളക്, കാപ്പി, ഇഞ്ചി, ചേന എന്നിവക്കെല്ലാം വില കുത്തനെ ഇടിഞ്ഞു. ഈ സമയത്ത് സഹകരണ ബാങ്ക് നൽകുന്ന വായ്പ ആനുകൂല്യങ്ങൾ കർഷകർക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. സെപ്റ്റംബറിൽ അദാലത്തുകളും മറ്റും സഹകരണ ബാങ്കുകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കുറഞ്ഞ അളവിലുള്ള കർഷകർക്ക് മാത്രമേ ഇതിെൻറ പ്രയോജനം ലഭിക്കുള്ളൂ.
നേന്ത്രക്കായ, ഇഞ്ചി എന്നിവയാണ് നിലവിൽ കർഷകർക്ക് വിളവെടുക്കാനുള്ളത്. ഈ രണ്ട് വിളകളുടെയും വില കുത്തനെ ഇടിഞ്ഞനിലയിലാണ്. ഇൗ അവസ്ഥയിൽ കുരുമുളകും മറ്റും വിളവെടുക്കുന്ന സമയമായ ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് കാർഷിക വായ്പകൾ തിരിച്ചടക്കാനുള്ള സമയം മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.