പുൽപള്ളി: വിളവെടുപ്പ് സീസൺ ആരംഭം മുതൽ ജാതിക്കയും ജാതിപത്രിക്കും വിലയിടിയുന്നത് കർഷകരെ നിരാശരാക്കുന്നു. വിലയിടിവ് തടയാൻ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തം.
രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് വിലയിടിവിന് കാരണമായി വ്യാപാരികൾ പറയുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ജാതിപത്രിയുടെ വില കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി തുടങ്ങിയ ഉത്തരേന്ത്യൻ വിപണികളിലേക്കാണ് കേരളത്തിൽ നിന്ന് ജാതിപത്രിയടക്കം കയറ്റിവിടുന്നത്. ആവശ്യക്കാർ കുറഞ്ഞതോടെ വ്യാപാരികൾ ജാതിപത്രിയടക്കം കൂടുതലായി എടുക്കാൻ തയാറാകുന്നുമില്ല. കഴിഞ്ഞ വർഷം ജാതിക്ക കിലോക്ക് 330 രൂപ വരെ വിലയുണ്ടായിരുന്നു.
ഇപ്പോൾ ഇത് 240 രൂപയായി താഴ്ന്നു. ജാതിപത്രിക്ക് 2200 രൂപ മുൻ വർഷം വിലയുണ്ടായിരുന്നു. അതിന്റെ വിലയും 1400ലേക്ക് ചുരുങ്ങി. ഇത്തവണ ജാതിക്ക ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വയനാട്ടിലടക്കം ജാതി കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കർഷകർ ഏറെയാണ്. മുൻ വർഷങ്ങളിലെ ഉയർന്ന വിലയാണ് കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിക്കുന്നത്. മേയ് മുതൽ സെപ്റ്റംബർ വരെയാണ് ജാതിക്ക വിപണനത്തിന്റെ സീസണായി കണക്കാക്കുന്നത്. വിലയിടിവ് കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.