പുൽപള്ളി: പുൽപള്ളിയിൽ ഫയർ സ്റ്റേഷനുവേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതർ നാളുകളായി സർക്കാറിൽ അപേക്ഷകളും മറ്റും നൽകുന്നുണ്ട്. ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് സമിതിയും ഇപ്പോഴത്തെ പഞ്ചായത്ത് സമിതിയും സ്റ്റേഷന് ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്ന് അറിയിച്ചിരുന്നതാണ്. നിരവധി തീപിടിത്തങ്ങളും മുങ്ങി മരണങ്ങളും കാലവർഷക്കെടുതികളും ഉണ്ടാകാറുള്ള പുൽപള്ളി മേഖലയിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന് ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ അഗ്നിരക്ഷാനിലയങ്ങൾ ഉള്ളത് 25 കിലോമീറ്റർ അകലെയുള്ള ബത്തേരിയിലും മാനന്തവാടിയിലും മാത്രമാണ്. അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാരും മറ്റും ഇടപെട്ട് തീയും മറ്റും കെടുത്തിയിട്ടുണ്ടാകും. പുൽപള്ളിയിൽ ഫയർ സ്റ്റേഷൻ ആരംഭിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങിയതായി അധികൃതർ പറയുന്നുണ്ടെങ്കിലും നിർമാണപ്രവർത്തനം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.