പുൽപള്ളി: പുൽപള്ളി സ്വദേശി ഐ.ടി മേഖലയിൽ നിന്ന് സംഗീതരംഗത്തേക്ക്. ചെറ്റപ്പാലം ആലിലം വീട്ടിൽ സുജൻ പുൽപള്ളിയാണ് സംഗീതത്തെ പ്രണയിച്ച് ആൽബം പാട്ടുകൾ ഒരുക്കുന്നത്. ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത സഖിയേ എന്ന പാട്ട് ഇതിനകം വൈറലായിക്കഴിഞ്ഞു. പാട്ടുകളുടെ രചനയും സംഗീതസംവിധാനവും സുജൻ പുൽപള്ളി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സഖിയേ എന്ന ആൽബത്തിൽ ഐഡിയ സ്റ്റാർ സിംഗർ 8 ലെ ഫാമിസ് മുഹമ്മദ് ആണ് ഗായകൻ.
നിവേദ് കൃഷ്ണയും ദ്രൗപദി സുനിലുമാണ് അഭിനേതാക്കൾ. സംഗീതം പഠിച്ചിട്ടില്ലെങ്കിലും അതിനോടുള്ള ഇഷ്ടമാണ് സുജനെ ഈ രംഗത്ത് സജീവമാക്കിയത്. ബംഗളൂരുവിൽ ഐ.ടി എക്സ്പീരിയൻസ് ഡിസൈനറായി ജോലി ചെയ്യുകയാണിപ്പോൾ. കഴിഞ്ഞ വർഷം കന്നിപ്പൂവേ എന്ന ഓണപ്പാട്ടും ഇറക്കിയിരുന്നു. ഈ ഗാനം പാടിയത് ഹരിശങ്കറായിരുന്നു. ഭാര്യ ജനീഷയും പിന്തുണയുമായി ഒപ്പമുണ്ട്. ഇവരുടെ മൂന്ന് കുട്ടികളും സംഗീതത്തെ സ്നേഹിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.