പുൽപള്ളി: പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട കുളത്തൂർ കോളനിയോടു ചേർന്ന് സ്ഥാപിച്ച മിനി എം.സി.എഫിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. രണ്ടു വർഷം മുമ്പ് നിർമിച്ച എം.സി.എഫിൽനിന്ന് നാളിതുവരെ മാലിന്യം നീക്കം ചെയ്തിട്ടില്ല. പ്ലാസ്റ്റിക് ചാക്കുകെട്ടുകളിൽ നിറയെ മലിനവസ്തുക്കൾ നിറച്ചിരിക്കുകയാണ്. ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ് ഇവിടം.
ഹരിതകർമ സേനാംഗങ്ങളും എം.സി.എഫിൽ കെട്ടിക്കിടക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ സ്ഥാപിച്ച എം.സി.എഫുകൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
എം.സി.എഫിന് ചുറ്റും പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിയുകയാണ് പലരും. മലിനവസ്തുക്കൾ നീക്കം ചെയ്യണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.