പുൽപള്ളി: കേശദാനത്തിലൂടെ പുതുചരിത്രം കുറിച്ച് പുൽപള്ളിയിലെ ഹരിതകർമ സേനാംഗങ്ങൾ. കേരളത്തിലാദ്യമായാണ് 40 ഹരിതകർമ സേനാംഗങ്ങൾ ഒരുമിച്ച് കേശദാനം നടത്തുന്നത്. സാമൂഹിക പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ രംഗത്തും മാതൃകയാവുകയാണ് ഇവർ. തൃശൂർ അമല മെഡിക്കൽ കോളജ്, മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ സർവിസ് ഓർഗനൈസേഷൻ, വാട്സ്ആപ് കൂട്ടായ്മയായ പുൽപള്ളിയിലെ കരിമം കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അർബുദം ബാധിച്ച് തലമുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വിഗ് നൽകാനാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഹരിതകർമ സേനാംഗങ്ങൾക്ക് പുറമെ 50ഓളം പേർ കേശദാനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ നിർവഹിച്ചു. കരിമം കൂട്ടായ്മ അഡ്മിൻ സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. സോഷ്യൽ സർവിസ് ഓർഗനൈസേഷൻ പ്രസിഡന്റ് പ്രകാശ് പ്രാസ്കോ, സാമൂഹിക പ്രവർത്തകർ ഷാജി ബത്തേരി, ഹരിതകർമസേന പ്രസിഡന്റ് ജയ കുട്ടപ്പൻ, കെ.ആർ. സജിത, അശ്വതി, കെ. ജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.