പുൽപള്ളി: പുൽപള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണത്തിന് പുൽപള്ളി ദേവസ്വം വിട്ടുകൊടുത്ത 73 സെന്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി നിർദേശം. 73 സെന്റ് സ്ഥലം ഈ അടുത്താണ് ദേവസ്വം ഗ്രാമപഞ്ചായത്തിന് വിട്ടുകൊടുത്തത്.
ഇതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തുവരുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. ഇവർ നൽകിയ പരാതിയിലാണ് ഒരു മാസത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈകോടതി നിർദേശം വന്നിരിക്കുന്നത്.
ദേവസ്വം ഭൂമി അന്യാധീനപ്പെടുന്നുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റാൻഡിനോട് ചേർന്ന ഭൂമിയിൽ മരങ്ങൾ വെട്ടുകയും ബസ് സ്റ്റാൻഡ് യാർഡ് നിർമാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിക്കുകയും ചെയ്തത്. ഇതിനിടെയാണ് ഹൈകോടതിയുടെ താൽക്കാലിക സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, സ്റ്റേക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പറഞ്ഞു. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് ഭൂമി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പുൽപള്ളി ബസ് സ്റ്റാൻഡ് നവീകരണം നിർത്തിവെക്കാൻ ഹൈകോടതി നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.