പുൽപള്ളി: വേനൽ കടുത്തതോടെ കടമാൻതോട് വറ്റിവരണ്ടു. പുൽപള്ളിയുടെയും മുള്ളൻകൊല്ലിയുടെയും പ്രധാന ജലേസ്രാതസ്സുകളിലൊന്നായ കടമാൻതോട് വറ്റിവരളുന്നത് കാർഷിക മേഖലയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകൾ ഒഴുകിയാണ് കടമാൻതോട് കബനിയിൽ ലയിക്കുന്നത്. കബനി നദി യുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ഈ തോട്. തോടിന്റെ പലഭാഗങ്ങളിലും തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്.
കൃഷി ആവശ്യങ്ങൾക്ക് ഈ തോട്ടിലെ വെള്ളം കർഷകർ ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോൾ കൃഷിയിടങ്ങൾ നനക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണ്. കടമാൻതോട് ഇതിന് മുമ്പ് ഇത്രയധികം വറ്റിയിട്ടില്ല. തോടിന്റെ പലഭാഗങ്ങളിലും പാറക്കെട്ടുകൾ നിറഞ്ഞിരിക്കുന്നു. ഇതോടെ അലക്കാനും കുളിക്കാനുമെല്ലാം കർഷകർ മറ്റു മാർഗങ്ങൾ തേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.