പുൽപള്ളി: ഗോത്രവർഗ വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന ചീയമ്പം 73 കോളനിയിൽ മുടങ്ങിക്കിടക്കുന്ന വീട് നിർമാണം പൂർത്തിയാക്കാൻ അധികൃതർ താൽപര്യമെടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ കുറേ വർഷങ്ങളായി തറയിലും ഭിത്തിയിലുമായി നിർമാണം നിലച്ച 20 വീടുകൾ ഇവിടെയുണ്ട്. ഏതാനും വർഷം മുമ്പ് ഗോത്ര വിഭാഗക്കാരായ തൊഴിലാളികൾക്ക് സർക്കാർ പതിച്ചുനൽകിയ കാപ്പിതോട്ടത്തിലാണ് ഇവർ കഴിയുന്നത്.
കരാറുകാർ വീട് പണി ഏറ്റെടുത്തെങ്കിലും പാതി വഴിയിൽ നിർത്തിപ്പോവുകയായിരുന്നു. നിർത്തിപ്പോയ വീടുപണി പൂർത്തായാക്കാൻ ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നിലവിൽ വീടില്ലാത്ത ഈ കുടുംബങ്ങൾ നിർമാണം നിലച്ച വീടുകൾക്ക് സമീപം ചെറുഷെഡുകൾ നിർമിച്ചാണ് കഴിയുന്നത്. ഒരു അടച്ചുറപ്പും ഇല്ലാത്ത ഇത്തരം കുടിലുകളിലെ താമസം സുരക്ഷിതമല്ലെന്ന് ഇവർ പറയുന്നു. മുടങ്ങി ക്കിടക്കുന്ന വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ കണ്ടതായി പൊതു പ്രവർത്തകനും ഊരുമൂപ്പനുമായ ബി.വി. ബോളൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.