പുൽപ്പള്ളി: പൊലീസ് ചമഞ്ഞ് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്തീൻ കനകത്ത് വീട്ടിൽ സി.എം. മുഹമ്മദ് റാഫിയെയാണ് (23) ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പൊലീസും പിടികൂടിയത്. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽചെന്ന് അവിടെ അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽനിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. ഇയാൾ മുമ്പ് കാപ്പ കേസിൽ പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.