കുരുമുളക്​ വള്ളിക്ക്​ രോഗബാധ; കർഷകർക്ക് തിരിച്ചടി

പുൽപള്ളി: മഴമാറി വെയിൽ തുടങ്ങിയതോടെ കുരുമുളകുവള്ളികൾക്ക്​ രോഗബാധകൾ പടർന്നുപിടിക്കുന്നു. മഞ്ഞളിപ്പ് അടക്കം രോഗങ്ങളാണ് പടർന്നുപിടിച്ചിരിക്കുന്നത്.

ചെടിയുടെ ചുവട്ടിൽ വേരുകൾ കാർന്നുതിന്നുന്ന കീടങ്ങളുടെ ശല്യവും വർധിച്ചിട്ടുണ്ട്. ഇത് ചെടിയെ വേഗത്തിൽ ഉണക്കിക്കളയുന്നു. കുരുമുളകുകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഭൂരിഭാഗവും. രോഗകീടബാധകൾ കർഷകർക്ക് തിരിച്ചടിയായി.

കുരുമുളകി​െൻറ വിലയിടിവും തുടരുകയാണ്. ഇതിനിടെയാണ് രോഗകീടബാധകളും വ്യാപകമായിരിക്കുന്നത്. കീടബാധ വരുംനാളുകളിൽ പടർന്നുപിടിച്ചാൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.

Tags:    
News Summary - Infection of pepper vines; A setback for farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.