പുൽപള്ളി: സൗരയൂഥവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഞൊടിയിടയിൽ ഉത്തരവുമായി 10 വയസ്സുകാരൻ. കാപ്പിക്കുന്ന് കുടിലിൽ ഷിജു- സീജ ദമ്പതികളുടെ മകനായ അവനീന്ദ്രനിഹാൾ ആണ് കൊച്ചു മിടുക്കൻ. മറ്റ് കുട്ടികളെല്ലാം പലതരം ഗെയിമുകൾക്ക് പിന്നാലെ പായുന്ന കാലത്ത് ഈ മിടുക്കൻ ശാസ്ത്ര കാര്യങ്ങൾ സ്വയം നിരീക്ഷിച്ചറിയുകയാണ്.
ചെറുപ്പം മുതൽ തുടങ്ങിയതാണ് ഈ ശീലം. ആകാശ ദൃശ്യങ്ങൾ ചെറുപ്പം മുതലേ ശ്രദ്ധിച്ചുപോന്നിരുന്നു. വിവര ശേഖരണത്തിനും ആധികാരികത ഉറപ്പുവരുത്താനും യു ട്യൂബ് ചാനലുകളും മറ്റും ശ്രദ്ധിക്കും.
ശാസ്ത്ര പുസ്തകങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കൻ ഇപ്പോൾ തന്നെ ഇംഗ്ലീഷും ഹിന്ദിയുമെല്ലാം നിഷ് പ്രയാസം സംസാരിക്കും. ഹിന്ദിയാണ് സംസാരിക്കാൻ ഏറെ ഇഷ്ടം. നാസയിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. പിതാവ് ഷിജുവും ഇതേ സ്കൂളിലെ അധ്യാപകനാണ്. മാതാവ് സീജ പുൽപള്ളി കല്ലുവയൽ സി.കെ.ആർ.എം.ഐ.ടി.ഇ യിലെ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.