ജോപ്പച്ചൻ ശിൽപ നിർമാണത്തിനിടെ

മരത്തടികളിൽനിന്ന് വിസ്മയശിൽപങ്ങൾ തീർത്ത് ജോപ്പച്ചൻ

പുൽപള്ളി: ഭാവനയും കരവിരുതും സമന്വയിപ്പിച്ച് മരത്തടികളിലും മറ്റും ശ്രദ്ധേയ ശിൽപങ്ങൾ തീർക്കുകയാണ് പുൽപള്ളി അമ്പത്താറിലെ കണിപ്പള്ളിൽ കെ.എ. ജോപ്പച്ചൻ. മരത്തടികളിൽ പ്രകൃതിയെയും മനുഷ്യരൂപങ്ങളെയും വിശുദ്ധരെയും പക്ഷിമൃഗാദികളെയും മെനഞ്ഞെടുക്കുന്നത് ആരിലും വിസ്മയമുളവാക്കുന്ന രീതിയിലാണ്.

വീട്ടി, തേക്ക്, പ്ലാവ്, കുമ്പിൾ തുടങ്ങിയവയാണ് ശിൽപനിർമാണത്തിന് ഉപയോഗിക്കുന്നത്. നിരവധി ശിൽപങ്ങളാണ് ഇതിനകം രൂപപ്പെടുത്തിയിരിക്കുന്നത്. ഉളിയും ചുറ്റികയും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ക്ഷമയോടെയുള്ള അധ്വാനം കൊണ്ടാണ് രൂപങ്ങൾ ഉരുത്തിരിയുന്നത്. മിനുസപ്പെടുത്തിയെടുത്ത മരക്കഷണങ്ങളിൽ പക്ഷികൾ, അണ്ണാറക്കണ്ണന്മാർ, ദിനോസർ തുടങ്ങിയ ശിൽപങ്ങൾ തീർത്തിട്ടുണ്ട്. രാകി ഒതുക്കിയ മരപ്പലകകളിലാണ് ക്രിസ്തു, തിരുക്കുടുംബം, രാധാമാധവന്മാർ, മഹാദേവൻ തുടങ്ങിയവർ രൂപാന്തരം പ്രാപിക്കുന്നത്.

16 വയസ്സ് മുതൽ സ്വന്തം താൽപര്യപ്രകാരം ശിൽപകല തുടങ്ങിയ ജോപ്പച്ചന് ഇപ്പോൾ ഇതൊരു ചെറിയ ജീവിത വരുമാന മാർഗവുമാണ്. ജോപ്പച്ചന്റെ ശിൽപങ്ങൾക്ക് ദേവാലയങ്ങളിൽനിന്നും മറ്റും ആവശ്യക്കാർ എത്താറുണ്ട്.

Tags:    
News Summary - Joppachan makes amazing sculptures out of wood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.