പുൽപള്ളി: കബനി നദിയിൽ വീണ്ടും നീരൊഴുക്ക് നിലക്കുന്നു. വേനൽ മഴ കാര്യമായി ലഭിക്കാത്തതിനാൽ പുഴയിലേക്കുള്ള വെള്ളം ഒഴുകിയെത്താത്തത് കാരണം കബനിയിൽ വീണ്ടും പാറക്കെട്ടുകൾ തെളിഞ്ഞുതുടങ്ങി. ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ പുഴ പൂർണമായും വറ്റുമെന്ന നിലയാണ്.
ജനുവരി ആദ്യം മുതൽ പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നു. മാർച്ച് ആരംഭത്തോടെ എങ്ങും പാറക്കെട്ടുകൾ കണ്ടുതുടങ്ങി. ഏപ്രിൽ ആദ്യവാരത്തോടെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഏപ്രിൽ പകുതിയോടെ പുൽപ്പള്ളി മേഖലയിലെക്കുള്ള കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചു. ഇതോടൊപ്പം ജലസേചന പദ്ധതികളുടെ പ്രവർത്തനവും നിശ്ചലമായി.
ഏപ്രിൽ 20 ആയതോടെ കാരാപ്പുഴ ഡാമിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടാണ് കുടിവെള്ള പ്രശ്നം പരിഹരിച്ചത്. ഇതിന് ശേഷം ഏതാനും ദിവസം മഴ ലഭിച്ചു. ഈ മഴയാൽ ഒരാഴ്ച കബനി ജലസമൃദ്ധമായിരുന്നു. ആ വെള്ളമാണ് ഇപ്പോൾ വീണ്ടും ഒഴുക്ക് നിലച്ച അവസ്ഥയിലായത്. പുഴയുടെ നടുഭാഗം പാറക്കെട്ടുകളാൽ നിറഞ്ഞു കിടക്കുന്നു. തീരങ്ങൾ വിണ്ടുകീറിയ നിലയിലാണ്. ശക്തമായ മഴയില്ലെങ്കിൽ ജലക്ഷാമം വീണ്ടും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.