പുൽപള്ളി: നിർദിഷ്ട കടമാൻ തോട് പദ്ധതിയുടെ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്ങ് (ലിഡാർ) സർവേ അന്തിമഘട്ടത്തിലേക്ക്. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആനപ്പാറയിലും പരിസരങ്ങളിലും റിസർവോയർ ഏരിയയിലുമാണ് സർവേ നടത്തിയത്. 15 ഇടങ്ങളിലായിട്ടാണ് ബഞ്ച് മാർക്ക് ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി താഴെ അങ്ങാടി, മീനംകൊല്ലി, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സർവേ റിപ്പോർട്ട് കൈമാറും. സർവേ തടയുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. സമരസമിതി അംഗങ്ങളും പ്രതിഷേധവുമായി എത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി സർവേ പ്രവർത്തനങ്ങൾ തുടരുകയാണ്. കാവേരി പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഷംസാദ, അസി. എൻജിനീയർ പി. സുർജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് സർവേ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.