കാരാപ്പുഴ അണക്കെട്ട് തുറന്നു; കബനിയിലേക്ക്

പുൽപള്ളി: പുൽപള്ളി-മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കാരാപ്പുഴ ഡാമിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി. 60 കിലോമീറ്റർ അകലെ മരക്കടവിൽ നിർമിച്ച തടയണയിൽ രണ്ടു ദിവസത്തിനകം വെള്ളമെത്തുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്​ഥാനത്തിലാണ് കാരാപ്പുഴ ഡാമിൽ നിന്നും ബുധനാഴ്ച രാവിലെ മുതൽ വെള്ളം തുറന്നുവിട്ടുതുടങ്ങിയത്. തുടക്കത്തിൽ 4 ദിവസത്തേക്കാണ് വെള്ളം തുറന്നുവിടുന്നത്.

പൊതുജനങ്ങൾ പുഴയിൽ ഇറങ്ങുന്നതിൽ ജാഗ്രത പാലിക്കണമെന്നും തുറന്നുവിടുന്ന ജലം പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും ജല ദുരുപയോഗം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. 5 ക്യൂമക്സ്​ വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. കാരാപ്പുഴ, പനമരം, കബനി പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു.

വെള്ളം കെട്ടിനിർത്താനായി ഇന്നലെ ജനകീയ സഹകരണത്തോടെ മരക്കടവിൽ പുഴക്കുകുറുകെ തടയണ കെട്ടിയിരുന്നു. പുഴയിൽ നീരൊഴുക്ക് പാടെ നിലച്ചിരിക്കുകയാണ്.

കാരാപ്പുഴയിൽ നിന്നുള്ള വെള്ളം ഇവിടെ എത്തിയാൽ മാത്രമേ പമ്പിങ് നടക്കുകയുള്ളു. തുറന്നുവിട്ട വെള്ളം രടണു ദിവസത്തിനകം കബനിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Karapuzha dam opened to Kabani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.