പുൽപള്ളി: പുൽപള്ളി വണ്ടിക്കടവിൽ പഴശ്ശി ലാൻഡ് സ്കേപ് മ്യൂസിയത്തിൽ സന്ദർശകരെ ആകർഷിക്കാൻ ഡി.ടി.പി.സി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. 51 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. പഴശ്ശി പാർക്ക് സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം ഒരുക്കും.
നിലവിൽ പാർക്ക് പുഷ്പങ്ങളാൽ സമ്പന്നമാണ്. ഇത് ഏറെ സന്ദർശകരെ ആകർഷിക്കുന്നുണ്ട്. പാർക്കിങ് ഏരിയ പൂർണമായും ഇന്റർലോക്ക് ചെയ്യും.
നിലവിലുള്ള ചെറിയ സ്മാരകം വിപുലീകരിക്കും. ഇതിനുപുറമെ പാർക്കിങ് ചുറ്റുവട്ടങ്ങളിൽ വെളിച്ച സൗകര്യം ഒരുക്കും. ഇതോടെ, രാത്രി സമയങ്ങളിലും സന്ദർശകരെ പ്രവേശിപ്പിക്കാനാണ് ആലോചന. കന്നാരംപുഴയുടെ തീരത്ത് പ്രകൃതി രമണീയമായ സ്ഥലത്താണ് പാർക്ക്. പഴശ്ശി രാജാവിന്റെ ജീവചരിത്രം വ്യക്തമാക്കുന്ന പെയിന്റിങ്ങുകളും പഴശ്ശിയുടെ പൂർണകായ ശിൽപവും കുട്ടികളുടെ പാർക്കുമെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.