പുൽപള്ളി: കാലിത്തീറ്റ വിലവർധന പിടിച്ചു നിർത്താൻ പുൽപള്ളി ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചോളകൃഷിക്ക് മികച്ച പ്രതികരണം. പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ആദ്യ ഘട്ടത്തിൽ അഞ്ചേക്കൽ സ്ഥലത്ത് ആരംഭിച്ച ചോളകൃഷിയാണ് വിജയപ്രദമായിരിക്കുന്നത്. പുൽപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കൃഷി ചെയ്യുന്നത്. കാലിത്തീറ്റവില കുതിച്ചുയരുമ്പോൾ കർഷകർക്ക് സഹായകരമാകുന്ന തരത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാലിത്തീറ്റയിൽ ചേർക്കുന്ന പ്രധാന അസംസ്കൃത വസ്തുവായ ചോളത്തിന് സാധാരണ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
അടുത്ത ഘട്ടത്തിൽ കൂടുതൽ ഇടങ്ങളിൽ കൃഷി ആരംഭിക്കാനാണ് തീരുമാനം. കർഷകർ ഉൽപാദിപ്പിക്കുന്ന ചോളം കേരള ഫീഡ്സ് ഏറ്റെടുത്ത് ന്യായവിലയും നൽകും. ജില്ലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ഏക ക്ഷീരസംഘവും പുൽപള്ളിയിലേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.