പുൽപള്ളി: കേരളത്തിൽനിന്ന് കർണാടകയിലേക്ക് ബൈക്കുകൾ കൊണ്ടുപോകാൻ ഒരു എളുപ്പവഴി. മരക്കടവ് തോണിക്കടവിൽനിന്നാണ് ആളുകൾ തോണിയിലൂടെ ബൈക്കുകൾ ഇരു കരകളിലേക്കും കൊണ്ടുവരുന്നത്.
പുൽപള്ളി മേഖലയിൽനിന്ന് കർണാടകയിലേക്ക് ഏറ്റവും എളുപ്പം ബന്ധപ്പെടാൻ കഴിയുന്ന മാർഗം കൂടിയാണ് ഈ വഴി. പുൽപള്ളി ഭാഗത്തുനിന്ന് ബൈക്ക് ഒഴികെയുള്ള വാഹനങ്ങളിൽ കർണാടകയിലേക്ക് എത്തിപ്പെടാൻ 20 കിലോമീറ്ററോളം യാത്ര ചെയ്യണം. എന്നാൽ, പുൽപള്ളിയിൽനിന്ന് മരക്കടവിലേക്ക് 10 കിലോമീറ്റർ യാത്ര ചെയ്ത് തോണി വഴി കർണാടകയിലേക്ക് എത്താൻ കഴിയും. പെരിക്കല്ലൂരിലടക്കം തോണി സർവിസുകൾ ഉണ്ടെങ്കിലും ബൈക്കുകൾ കൊണ്ടുപോകാറില്ല. എന്നാൽ, മരക്കടവിൽ തോണിയിൽ ബൈക്കുകൾ കടത്തിക്കൊണ്ടുപോകാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ ബൈക്ക് യാത്രികർ ഈ വഴിയാണ് കർണാടകയിലേക്ക് പോകുന്നത്. ഇഞ്ചിക്കർഷകർ അടക്കം ഇത് ഉപയോഗപ്പെടുത്തുന്നു. ചുരുങ്ങിയ സമയംകൊണ്ട് കർണാടകയിലേക്ക് പോകാനും വരാനുമെല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.