പുൽപള്ളി: വയനാട്ടിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും തയാറാകാത്തതിൽ പ്രതിഷേധിച്ച് യാക്കോബായ സുറിയാനി സഭ പുൽപള്ളി മേഖലയുടെ നേതൃത്വത്തിൽ ബഹുജന റാലി നടത്തി.
വന്യജീവി ശല്യത്തിന് ഉടനടി പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.
പൗലോസ് കോർ എപ്പിസ്കോപ്പ, ഫാ. പി.സി. പൗലോസ്, ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ബേസിൽ കരനിലത്ത്, ഫാ. ഷിനോജ് പുന്നശ്ശേരിയിൽ, സി.കെ. ജോർജ്, പി.എഫ്. തങ്കച്ചൻ, കെ.വി. റോയി, ബേബി കോലോത്ത്പറമ്പിൽ, സോബിൻ നൂനൂറ്റിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.