ശി​വ​ദാ​സ​ൻ

മകനെ തലക്കടിച്ചുകൊന്ന സംഭവം: പിതാവ് റിമാൻഡിൽ

പു​ൽ​പ​ള്ളി: മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​താ​വ് റി​മാ​ൻ​ഡി​ൽ. ക​ല്ലു​വ​യ​ൽ ക​ത​വാ​ക്കു​ന്നി​ൽ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ശി​വ​ദാ​സി​നെ​യാ​ണ് (55) ഏ​ക​മ​ക​ൻ അ​മ​ൽ​ദാ​സി​നെ​ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പു​ൽ​പ​ള്ളി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഭാ​ര്യ സ​രോ​ജി​നി ത​ന്റെ അ​നു​വാ​ദ​മി​ല്ലാ​തെ ഗോ​വ​യി​ൽ ഹോം​ന​ഴ്സ്​ ജോ​ലി​ക്ക് പോ​യ​തും മൂ​ത്ത​മ​ക​ൾ കാ​വ്യ​യു​മാ​യി ക​ബ​നി​ഗി​രി​യി​ലെ പി​താ​വി​ന്റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തും ശി​വ​ദാ​സി​ന് ഇ​ഷ്​​ട​മാ​യി​രു​ന്നി​ല്ല. അ​വ​രു​മാ​യി ഒ​രു രീ​തി​യി​ലും ബ​ന്ധ​പ്പെ​ട​രു​തെ​ന്ന താ​ക്കീ​ത് ലം​ഘി​ച്ച​തി​നാ​ലാ​ണ് മ​ക​നെ ഇ​ല്ലാ​താ​കികിതെ​ന്ന് ശി​വ​ദാ​സ​ൻ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പൊ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

അ​മ​ൽ​ദാ​സി​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്​​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​മ​ൽ​ദാ​സി​നെ വീ​ടി​ന​ക​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ​ൽ​ദാ​സും ശി​വ​ദാ​സ​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. 

Tags:    
News Summary - murder case-Father in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.