പുൽപള്ളി: ഏതുനിമിഷവും തകരാൻ ഒരുങ്ങിനിൽക്കുന്ന കൂരക്കുമുന്നിൽ ആശങ്കയോടെ ഒരു കുടുംബം. പുൽപള്ളി കാപ്പിസെറ്റ് പാലേക്കുന്നിൽ ബിന്ദുവാണ് അടച്ചുറപ്പുള്ള വീടിനുവേണ്ടി കാരുണ്യമതികളുടെ സഹായം തേടുന്നത്. ബിന്ദുവിന് മൂന്നു മക്കളാണുള്ളത്. ഇതിൽ മൂത്തയാൾ ഭിന്നശേഷിയുള്ള കുട്ടിയാണ്. ഭർത്താവ് കുഞ്ഞുമോനും സംസാരശേഷിയില്ല. കുഞ്ഞുമോെൻറ മാതാവ് ഖദീജയും രോഗിയാണ്.
ഒരുവർഷം മുമ്പ് ആടിക്കൊല്ലിക്കടുത്ത ഈട്ടിക്കവലയിലായിരുന്നു ഇവർ വാടകക്ക് താമസിച്ചിരുന്നത്. കുടുംബത്തിെൻറ ദൈന്യത കണ്ടറിഞ്ഞ സ്വകാര്യ വ്യക്തിയാണ് ഇവർക്ക് അഞ്ചു സെൻറ് സ്ഥലം സൗജന്യമായി നൽകിയത്. ഈ സ്ഥലത്താണ് ഇവർ താൽകാലികമായി കുടിൽ കെട്ടിയത്. ഭവനപദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും പരിഗണന ലഭിച്ചിട്ടില്ല. മഴ പെയ്താൽ ചോർന്നൊലിക്കുകയാണ് കുടിൽ. രോഗികളടക്കം കഴിയുന്ന ഈ വീട് വാസയോഗ്യമാക്കാൻ ഉദാരമതികൾ തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.