പുൽപള്ളി: സൗത്ത് വയനാട് വനം ഡിവിഷൻ ചെതലത്ത് റേഞ്ച് പുൽപള്ളി സ്റ്റേഷൻ പരിധിയിൽ പാക്കം കുറുവ ഇക്കോ ടൂറിസം സെന്ററിൽ സഞ്ചാരികളുടെ സൗകര്യാർഥം പാക്കം കുറുവ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 50 സഞ്ചാരികളെ വഹിക്കാൻ കഴിയുന്ന ചങ്ങാടം നീറ്റിലിറക്കി.
ആനമുള വർഗത്തിൽപ്പെട്ട മുളകൾ ഉപയോഗിച്ച് നിർമിച്ച ചങ്ങാടംകൂടി ഉപയോഗിക്കുന്നതിലൂടെ ദ്വീപിലേക്ക് കയറുന്നതിന് വേണ്ടി ചങ്ങാടത്തിന് വേണ്ടിയുള്ള സഞ്ചാരികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയും. ചങ്ങാടം നീറ്റിലിറക്കുന്നതിന്‍റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ സമദ്, വാർഡ് മെംബർ ജോളി നരിതൂക്കിയിൽ, പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.ആർ. ഷാജി, സ്റ്റേഷൻ ജീവനക്കാർ, കുറുവ ഇക്കോ ടൂറിസം ഗൈഡുമാർ, വന സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.ആർ. മോഹനൻ, സെക്രട്ടറി കെ.കെ. താരാനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.