പുൽപള്ളി: കൊയ്ത്ത് കഴിഞ്ഞിട്ടും വയ്ക്കോൽ വയലുകളിൽ തന്നെ. ആവശ്യക്കാർ കുറഞ്ഞതോടെയാണ് വയ്ക്കോൽ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നത്. ക്ഷീരമേഖലയിൽനിന്ന് കർഷകർ പലരും അകലുന്നതും വയ്ക്കോൽ വിൽപനയിൽ ഇടിവുണ്ടാക്കി.
ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും വയ്ക്കോൽ കുന്നുകൂടിക്കിടക്കുകയാണ്. ചേകാടി, കൊളവള്ളി തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം വയ്ക്കോൽ കൂനകൾ കാണാം. ആനശല്യം ഉള്ളതിനാൽ ഇവക്ക് കാവലിരിക്കേണ്ട അവസ്ഥയുമാണ്. നെൽക്കർഷകർക്ക് വയ്ക്കോൽ കൂടി വിറ്റുപോയാലേ പിടിച്ചുനിൽക്കാൻ സാധിക്കൂ. കർണാടക അതിർത്തി ഗ്രാമങ്ങളിൽ നേരത്തെ കൊയ്ത്ത് കഴിഞ്ഞിരുന്നു.
പലരും ഇവിടങ്ങളിൽനിന്ന് വയ്ക്കോൽ വാങ്ങിയിരുന്നു. മുൻവർഷത്തെ വിലതന്നെയാണ് ഇപ്പോഴും വയ്ക്കോലിന്. വില കൂടാത്തത് കർഷകരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കർണാടകയിൽനിന്ന് ചോളത്തണ്ടും മറ്റും കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.